സിറിയയില്‍നിന്ന് പലായനംചെയ്യാന്‍ വാഗ്ദാനം ലഭിച്ചതായി ബശ്ശാറിന്‍െറ പത്നി

മോസ്കോ: യുദ്ധം രൂക്ഷമായപ്പോള്‍ സിറിയയില്‍നിന്ന് പലായനം ചെയ്യാന്‍ ശത്രുപക്ഷത്തുനിന്ന് വാഗ്ദാനം ലഭിച്ചിരുന്നതായി സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭാര്യയുടെ വെളിപ്പെടുത്തല്‍. റഷ്യന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അസ്മ ഇക്കാര്യം പറഞ്ഞത്.  പലായനം എന്നതിലുപരി  സുരക്ഷിത സ്ഥാനത്തേക്ക് കുട്ടികളെയുംകൊണ്ട് മാറിത്താമസിക്കാമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഇതെകുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ അവര്‍ തയ്യാറാറായില്ല.ജനങ്ങള്‍ക്ക് അവരുടെ പ്രസിഡന്‍റിലുള്ള വിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നുവെന്നും അതിനാല്‍, ആ വാഗ്ദാനം തള്ളുകയായിരുന്നുവെന്നും അസ്മ കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - President Bashar Assad's Wife Says She Was Offered A Deal To Flee Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.