ബഗ്ദാദ്: ഇറാഖിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് അന്ത്യമായില്ല. പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം 42 ആയി. 2300ല േറെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ബഗ്ദാദിൽ തമ്പടിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തെക്കുറിച്ച് ചർച്ചചെയ്യാൻ പാർലമെൻറ് അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.
ആ സമയത്ത് പാർലമെൻറ് മാർച്ച് നടത്താനാണ് ജനങ്ങൾ ബഗ്ദാദിൽ ഒന്നിച്ചത്. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും തടയുന്നതിൽ പരാജയപ്പെട്ട സർക്കാർ രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിക്കെതിരെ അഴിമതിയാരോപണവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.