ഇസ്ലാമാബാദ്: പ്രവാചക നിന്ദയാരോപിച്ച് വധശിക്ഷക്കു വിധിക്കപ്പെട്ട് എട്ടു വർഷമായി ജയിലിൽ കഴിയുന്ന ക്രിസ്ത്യൻ വനിത ആസിയ ബീബിയുടെ മോചനം വൈകുന്നു. മോചിപ്പിക്കുന്നതിനെതിരെ മതസംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണിത്.
ആസിയയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് മോചനത്തിന് വഴിയൊരുങ്ങിയത്. 2010ലാണ് നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോർ കോടതി വധശിക്ഷക്കു വിധിച്ചത്.
എട്ടു വർഷമായി ഏകാന്ത തടവിലായിരുന്നു.. ജയിലിൽനിന്ന് മോചിതയായാലുടൻ പാകിസ്താൻ വിടാനാണ് ആസിയയുടെ തീരുമാനം. ജീവന് ഭീഷണിയുള്ളതിനാൽ വ്യാഴാഴ്ച മുതൽ അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.