മോസ്കോ: കൂടുതൽ കുട്ടികളെയുണ്ടാക്കി ജനസംഖ്യ വർധിപ്പിക്കുന്നതിന് കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. രണ്ടാമത്തെ കുട്ടി ജനിക്കുന്നവർക്ക് നൽകിയിരുന്ന 7600 ഡോളർ ആദ്യ കുട്ടിക്കും ബാധകമാക്കിയാണ് പുടിെൻറ പ്രഖ്യാപനമുണ്ടായത്.
റഷ്യൻ ജനസംഖ്യ വൻതോതിൽ കുറയുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമ്പത്തിക സഹായം വർധിപ്പിച്ചത്.സുസ്ഥിര ജനസംഖ്യ വർധന നമ്മുടെ ദൗത്യമാണ്. ദാരിദ്ര്യമാണ് കുടുംബത്തിെൻറ വലുപ്പം കുറക്കുന്നതിൽ പ്രധാനം. ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് -പുടിൻ പറഞ്ഞു.
രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി 2007ലാണ് റഷ്യ പ്രഖ്യാപിച്ചത്. രണ്ട് കുട്ടികളുള്ള കുടുംബങ്ങൾക്ക് ലഭിക്കുന്ന തുക 10000 ഡോളറായി ഉയർത്തും. ഈ സാമ്പത്തിക സഹായം 2026 വരെ തുടരും.
പാവപ്പെട്ട കുടുംബങ്ങളിെല കുട്ടികൾക്കുള്ള സഹായം നിലവിലെ മൂന്നിൽ ഏഴു വയസ്സുവരെയാക്കി ഉയർത്തിയതായും പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.