മോസ്കോ: യു.എസ് ദേശീയ സുരക്ഷ ഏജൻസിയിലെ കരാർ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്നോഡൻ രാജ്യദ്രോഹിയാണെന്ന് കരുതുന്നില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. യു.എസ് രഹസ്യങ്ങൾ ചോർത്തിയത് തെറ്റാണെന്നും രാജ്യത്തിെൻറ താൽപര്യത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും മറ്റു രാജ്യങ്ങൾക്ക് ചോർത്തിയ വിവരങ്ങൾ നൽകിയിട്ടില്ലെന്നും മുൻ കെ.ജി.ബി ഒാഫിസറും റഷ്യയുടെ എഫ്.എസ്.ബി മേധാവിയും കൂടിയായിരുന്ന പുടിൻ ചൂണ്ടിക്കാട്ടി.
യു.എസ് സംവിധായകൻ ഒലിവർ സ്റ്റോണുമായുള്ള അഭിമുഖത്തിനിടെയായിരുന്നു പുടിെൻറ പരാമർശം. അഭിമുഖം ഇൗ മാസം 12ന് സംപ്രേഷണം ചെയ്യും. യു.എസ് ചാരസംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ചോർത്തിയ സ്നോഡനെതിരെ യു.എസ് രാജ്യേദ്രാഹക്കുറ്റം ചുമത്തിയിരിക്കയാണ്. തുടർന്ന് 2013 മുതൽ സ്നോഡൻ റഷ്യയിൽ അഭയംതേടിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.