ഡമസ്കസ്: പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക ്കുന്നതിനിടെ, റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിൻ ഡമസ്കസിൽ സിറിയൻ പ്രസിഡൻറ് ബശ ്ശാർ അൽ അസദുമായി ചർച്ച നടത്തി. ഒമ്പതു വർഷത്തോളമായി നടക്കുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ ഇതു രണ്ടാം തവണയാണ് പുടിൻ ആ രാജ്യത്തെത്തുന്നത്. ഇറാനുമായി ഏറെ അടുപ്പമുള്ള രാജ്യമായ സിറിയയിലെ സർക്കാറിന് പിന്തുണയുമായി 2015 മുതൽ റഷ്യ പരസ്യമായി രംഗത്തുണ്ട്.
ചർച്ചക്കുശേഷം ഇരുനേതാക്കളും സിറിയയിലെ റഷ്യൻ സൈന്യത്തിെൻറ കമാൻഡർ അവതരിപ്പിച്ച സൈനിക അവലോകനം കണ്ടു. ജനുവരി ഏഴിനുള്ള ഓർത്തഡോക്സ് ക്രിസ്മസ് ആഘോഷത്തിെൻറ പശ്ചാത്തലത്തിൽ പുടിൻ റഷ്യൻ സൈനികർക്ക് ആശംസകൾ നേർന്നു. സിറിയയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഏറെ പുരോഗതി നേടിയതായി പുടിൻ പറഞ്ഞു. സമാധാനത്തിെൻറ ലക്ഷണങ്ങൾ തെരുവുകളിൽതന്നെ കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരതക്കെതിരായ യുദ്ധത്തിലും സമാധാന പുനഃസ്ഥാപനത്തിലും റഷ്യ നൽകുന്ന സഹായത്തിന് അസദ് നന്ദി രേഖപ്പെടുത്തി. 2017ൽ സിറിയയിൽ വന്നപ്പോൾ പുടിൻ ഡമസ്കസ് സന്ദർശിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.