ദോഹ: യു.എസിലേക്കുള്ള യാത്രയിൽ ലാപ്ടോപ് കൈവശം വെക്കുന്നതിലുള്ള വിലക്കിൽനിന്ന് ഖത്തർ എയർവേസിനെയും ഒഴിവാക്കി. നേരത്തെ ടർക്കിഷ്, എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈൻസുകളിലെയും വിലക്ക് നീക്കിയിരുന്നു. ഹമദ് അന്താരാഷ്്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എസിലേക്കുള്ള യാത്രികർക്ക് ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിൽ കയറ്റാമെന്ന് ഖത്തർ എയർവേസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകളിൽ ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ യു.എസ് നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.