അങ്കാറ: ഖത്തർ വിഷയം പരിഹരിക്കുന്നതിന് തുർക്കി നീക്കം ആരംഭിച്ചു. ഇതിന് മുന്നോടിയായി ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, റഷ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഫോണിൽ സംസാരിച്ചു. നിലവിലെ പ്രതിസന്ധിക്ക് അയവു വരുത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നതെന്ന് തുർക്കി പ്രസിഡൻറിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പു വരുത്തുകയാണ് സംഭാഷണത്തിലൂടെ തുർക്കി ലക്ഷ്യമിടുന്നത്. നയതന്ത്ര നീക്കത്തിലൂടെയും ചർച്ചകളിലൂടെയും വിഷയം പരിഹരിക്കാൻ ശ്രമിക്കുന്നതായി തുർക്കി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ചയാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും വിച്ഛേദിച്ചത്. ഭീകരഗ്രൂപ്പുകളെ ഖത്തർ പിന്തുണക്കുന്നുവെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു മേഖലയെ ഞെട്ടിച്ച നടപടി. ദോഹയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുന്നതായും ഖത്തറിലേക്കും തിരിച്ചുമുള്ള ഗതാഗതം നിർത്തിവെക്കുന്നതായും നാലു രാജ്യങ്ങളും പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ നയതന്ത്രബന്ധം വിച്ഛേദിച്ചത് നീതീകരിക്കാനാകാത്ത നടപടിയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തീരുമാനത്തിൽ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഖത്തറിെന ലക്ഷ്യമിട്ട് നടക്കുന്ന നുണപ്രചാരണങ്ങൾ മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുകയാെണന്നും മന്ത്രാലയം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.