കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്സ ചുമതലയേറ്റ ഉടൻ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപ്രസ്താവനയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
എെൻറയും ഒപ്പം ചേർന്നിരിക്കുന്നവരുടെയും പ്രധാന ലക്ഷ്യം ഏെറക്കാലമായി നീണ്ടുപോകുന്ന പ്രവിശ്യ തെരഞ്ഞെടുപ്പ് പെെട്ടന്ന് നടത്തുകയാണ്. അതിനുപിന്നാലെ പൊതുതെരഞ്ഞെടുപ്പുമുണ്ടാവും -രാജപക്സ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജപക്സ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാന വകുപ്പുമന്ത്രിമാർ ഉടൻ നിയമിതരാവുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ധന, നിയമ, വിദേശ മന്ത്രിമാരായിരിക്കും ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. പ്രധാനമന്ത്രിയുടെ സെക്രേട്ടറിയറ്റിലാണ് രാജപക്സ ചുമതലയേറ്റത്. അതേസമയം, പുറത്താക്കപ്പെട്ട റനിൽ വിക്രമസിംഗെ ടംപിൾ ട്രീസിലെ പ്രധാനമന്ത്രിയുടെ ഒാഫിസ്, താമസസ്ഥല സമുച്ചയത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.