ബാേങ്കാക്: റോഹിങ്ക്യൻ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന രണ്ടു മാധ്യമപ്രവർത്തകർ രണ്ടു മാസമായി മ്യാന്മർ അധികൃതരുടെ കസ്റ്റഡിയിലാണെന്ന് വാർത്ത ഏജൻസി റോയിേട്ടഴ്സ് സ്ഥിരീകരിച്ചു. മ്യാന്മർ പൗരന്മാരായ വാ ലോണും ക്യാ സോ ഉൗവുമാണ് ഡിസംബർ 12ന് യാംഗോനിെൻറ പ്രാന്തപ്രദേശത്തുവെച്ച് അറസ്റ്റിലായത്.14 വർഷം തടവുശിക്ഷ ലഭിച്ചേക്കാവുന്ന കോളനിവത്കരണ കാലത്തെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മ്യാന്മർ പട്ടാളവും ബുദ്ധതീവ്രവാദികളും 10 റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്യുകയും മൃതദേഹങ്ങൾ കൂട്ടക്കുഴിമാടത്തിൽ തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങൾ റോയിേട്ടഴ്സ് വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. ഇരകളുടെ ചിത്രങ്ങൾ, കൊല ചെയ്യുന്നതിനുമുമ്പ് കൈകൾ ബന്ധിച്ച് മുട്ടുകുത്തി നിർത്തിയത്, കുഴിയിൽ തള്ളിയ മൃതദേഹങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
റോഹിങ്ക്യൻ മുസ്ലിംകെള വംശീയമായി ഉന്മൂലനംചെയ്യുന്ന രാൈഖനിൽ മാധ്യമങ്ങളെ അനുവദിക്കാതെ അക്രമികൾക്ക് ഒത്താശചെയ്യുന്ന അധികൃതരുടെ നിലപാടും മ്യാന്മറിലെ മാധ്യമസ്വാതന്ത്ര്യ വിലക്കുകളും ആഗോളതലത്തിൽ ചർച്ചാ വിഷയമായിരുന്നു. ആരോപണങ്ങൾ നിഷേധിച്ച അധികൃതർ രാൈഖനിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം നിരോധിക്കുകയാണുണ്ടായത്.
മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുശേഷം അത്യപൂർവമായ പ്രസ്താവനയിലൂടെ 10 റോഹിങ്ക്യൻ തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, കൂട്ടക്കൊലക്കുമുമ്പ് റോഹിങ്ക്യകൾ ഒരുവിധ ആക്രമണവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. മനുഷ്യാവകാശ സംഘടനകളുടെയും നയതന്ത്രജ്ഞരുടെയും അഭ്യർഥന മാനിക്കാതെ മാധ്യമപ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി നേരേത്ത തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.