കൊളംബോ: ശ്രീലങ്കയിലെ വർഗീയ കലാപം കൂടുതൽ മേഖലകളിലേക്ക് പടരുന്നു. മുസ്ലിം പള് ളികളും വീടുകളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമണത്തിനിരയായി. ആക്രമണങ്ങളിൽ ഒര ാൾ കൊല്ലെപ്പടുകയും ചെയ്തു. അക്രമം വ്യാപിക്കുന്നതിൽ ഐക്യരാഷ്ട്ര സഭ അതിയായ ആശങ്ക രേഖപ്പെടുത്തി. വി വിധ അക്രമസംഭവങ്ങളിൽ പങ്കെടുത്ത 25ലേറെ പേരെ ലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടു ണ്ട്. അക്രമങ്ങളുടെ ആസൂത്രകരായ രണ്ടുപേരും ഇതിൽപെടും. ആക്രമികൾക്കെതിരെ കർക്കശ നടപടിതന്നെ സ്വീകരിക്കുമെന്നും ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി, കുറഞ്ഞത് 10 വർഷം തടവ് ഉറപ്പാക്കുമെന്നും പൊലീസ് മേധാവി ചന്ദന വിക്രമരത്ന പറഞ്ഞു.
ദേശവ്യാപകമായി പ്രഖ്യാപിച്ചിരുന്ന രാത്രികാല കർഫ്യൂ തുടർച്ചയായി രണ്ടാം ദിവസത്തേക്കും നീട്ടി. തിങ്കളാഴ്ച മുസ്ലിം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ കർഫ്യൂ തുടരും. എന്നാൽ, കർഫ്യൂ നിലനിന്ന സമയത്തു തന്നെയാണ് ആക്രമികൾ അഴിഞ്ഞാടിയതെന്ന് ഇരകൾ ആരോപിച്ചു. വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ ദേശവ്യാപക നിയന്ത്രണവും തുടരുകയാണ്. സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണവും അക്രമ ആഹ്വാനവും നടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
അതിനിടെ, ഇൗസ്റ്റർ സ്ഫോടന പരമ്പരയിൽ സംശയിക്കപ്പെടുന്ന സോഫ്റ്റ്വെയർ എൻജിനീയർ മൂന്നുവർഷം മുമ്പ് ഐ.എസ് ബന്ധത്തിന് ഇന്ത്യൻ ഇൻലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണെന്ന് റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹോട്ടലുകളിലും പള്ളികളിലും സ്ഫോടനം നടത്തിയ രണ്ടു ഗ്രൂപ്പുകളുമായി ഈ 24 കാരന് അടുത്ത ബന്ധമുണ്ടായിരുന്നുവത്രെ. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) ഗുജറാത്ത് പൊലീസും ശ്രീലങ്കൻ അധികൃതർക്ക് കൈമാറുന്നുണ്ട്. 2016 മുതൽ ഇയാൾ തങ്ങളുടെ നിരീക്ഷണത്തിൽ ഉണ്ടെന്നും ഇന്ത്യൻ കോടതികളിൽ സമർപ്പിച്ച രണ്ടു കുറ്റപത്രങ്ങളിൽ ഇയാളുടെ പേരുണ്ടെന്നും ഇന്ത്യൻ അന്വേഷകർ പറയുന്നു. അഹ്മദാബാദിലെ സിനഗോഗിൽ ആക്രമണം നടത്താനുള്ള നടത്താനുള്ള ഗൂഡാലോചനയിലാണ് ഒരു കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.