യാംഗോൻ: മ്യാന്മറിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ രാഖൈനിൽ റോഹിങ്ക്യകൾക്കെതിരെയുള്ള നരനായാട്ട് സൈന്യം തുടരുന്നു. സൈന്യത്തിെൻറ ക്രൂരതകളിൽനിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നതിനിടെ 10 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ പോലും സൈന്യം ക്രൂരമായി ബലാത്സംഗം ചെയ്യുകയാണെന്ന് സന്നദ്ധസംഘടനകളുടെ റിപ്പോർട്ട്. ഇൗ കുട്ടികൾക്ക് ചികിത്സയും കൗൺസലിങ്ങും നൽകുന്ന മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് (എം.എസ്.എഫ്) എന്ന സംഘമാണ് വിവരം പുറത്തുവിട്ടത്.
ബംഗ്ലാദേശ് അതിർത്തിയിലെ കോക്സസ് ബസാറിലെ അഭയാർഥി ക്യാമ്പിലാണ് ഇവർക്കായി പ്രത്യേക ക്ലിനിക് തുടങ്ങിയത്. ചികിത്സ നൽകിയ സ്ത്രീകളിൽ പകുതിയും 18 വയസ്സിനു താഴെയുള്ളവരാണ്. അവരിൽ ഒമ്പതും പത്തും വയസ്സുള്ളവരുണ്ടെന്നും എം.എസ്.എഫ് വക്താവ് വ്യക്തമാക്കി.
അതേസമയം, ഒരുപാട് പേർക്ക് മതിയായ ചികിത്സ ലഭിക്കാൻ തടസ്സം നേരിടുന്നുണ്ട്. ഭയവും മാനഹാനിയും മൂലം പല പെൺകുട്ടികളും പീഡനം നടന്നത് പുറത്തുപറയാൻ മടിക്കുകയാണെന്നും സംഘം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.