ധാക്ക: റോഹിങ്ക്യൻ മുസ്ലിംകളോട് മ്യാന്മർ കാണിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇസ്ലാമിക രാഷ്ട്രങ്ങളുടെ വേദിയായ ഒ.െഎ.സി. പ്രശ്ന പരിഹാരത്തിന് മറ്റു രാഷ്ട്രങ്ങളുടെ പിന്തുണയും ഇവർ അഭ്യർഥിച്ചു. ബംഗ്ലാദേശിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളന ശേഷമാണ് ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ അംഗങ്ങളുടെ പ്രസ്താവന.
മ്യാന്മറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ െഎക്യരാഷ്ട്രസഭ, സമാനസ്വഭാവമുള്ള മറ്റു സംഘടനകൾ എന്നിവയുമായി കൈകോർക്കും. റോഹിങ്ക്യൻ വംശജർക്കെതിരെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും ഇവർ വ്യക്തമാക്കി. ആഗസ്റ്റ് മുതൽ മ്യാന്മറിൽനിന്ന് ഏഴു ലക്ഷത്തോളം റോഹിങ്ക്യകൾ പലായനം ചെയ്തിട്ടുണ്ട്. മ്യാന്മറിലെ ഭൂരിപക്ഷമായ ബുദ്ധമത വിശ്വാസികളിലെ ഒരു വിഭാഗം ക്രൂരമായ ആക്രമണമാണ് റോഹിങ്ക്യകൾക്കെതിരെ നടത്തുന്നത്. ആയിരങ്ങൾ ഇതിനകം കൊല്ലപ്പെട്ടു. മ്യാന്മറിലെ പൗരത്വം നിഷേധിക്കുന്ന റോഹിങ്ക്യകളെ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. കടുത്ത ദാരിദ്ര്യത്തിലാണ് റോഹിങ്ക്യൻ മുസ്ലിംകളിലെ ഭൂരിപക്ഷവും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.