നയ്പിഡാവ്: റോഹിങ്ക്യൻ അഭയാർഥികളെ നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയുമായി യു.എൻ രക്ഷാ സമിതി അംഗങ്ങൾ ഉന്നതതല ചർച്ച നടത്തി. വംശീയാക്രമണത്തിെൻറ വടുക്കൾ പേറുന്ന രാഖൈൻ സംസ്ഥാനത്തിെൻറ മുകളിലൂടെ സംഘം ഹെലികോപ്ടറിൽ യാത്ര നടത്തി.
മ്യാന്മറിൽ വംശീയാക്രമണം ആരംഭിച്ചതു മുതൽ യു.എൻ സംഘം കൂടിക്കാഴ്ചക്ക് ശ്രമങ്ങൾ നടത്തിവരുകയായിരുന്നു. ഏഴ് ലക്ഷത്തോളം റോഹിങ്ക്യൻ വംശജർ ആണ് ൈസനിക വേട്ടെയ തുടർന്ന് ഇവിടെനിന്ന് ജീവനുംകൊണ്ട് ഒാടിയത്. റോഹിങ്ക്യൻ അഭയാർഥികൾ പലായനം ചെയ്തെത്തിയ ബംഗ്ലാദേശിലും യു.എൻ സംഘം സന്ദർശനം നടത്തിയിരുന്നു.
അഭയാർഥികളെ തിരിച്ചുവിളിക്കാൻ മ്യാന്മറിനുമേൽ സമ്മർദം ചെലുത്തണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന യു.എൻ സംഘത്തോട് ആവശ്യപ്പെട്ടു.രക്ഷ കൗൺസിൽ നിർണായക പങ്ക് വഹിക്കേണ്ടതുമുണ്ടെന്ന് അവർ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി ശക്തമായ പങ്കുവഹിക്കാൻ ഇന്ത്യ, റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങേളാടും ഹസീന അഭ്യർഥന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.