മോസ്കോ: ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യ. നേരത്തേ തീരുമാനിച്ചതിനെക്കാൾ ഒരു വർഷം നേരത്തേയാണ് മിസൈൽ പരീക്ഷിച്ചത്. രാജ്യത്തിെൻറ ആണവോർജ മിസൈൽ കപ്പലായ പ്യോട്ടർ വെലിക്കിൽ സിർകോൺ എന്ന മിസൈൽ സംവിധാനം ഘടിപ്പിക്കുമെന്ന് സർക്കാർ വാർത്ത ഏജൻസി സ്പുട്നിക് പറഞ്ഞു.
2018നും 2020നും ഇടയിൽ റഷ്യയുടെ സൈനികോപകരണങ്ങളിൽ സിർകോണിനെയും ഉൾപ്പെടുത്തിയേക്കാമെന്ന് സൈനിക വിദഗ്ധൻ വ്ലാദിമിർ ടച്ച്ക്കോവ് പറഞ്ഞു.
ഹൈപ്പർസോണിക് മിസൈലുകൾ സാേങ്കതികവിദ്യയിലെ വൻ മുന്നേറ്റമാണെന്ന് പ്രതിരോധ വിദഗ്ധൻ ടിം റിപ്ലെ അഭിപ്രായപ്പെട്ടു. മറ്റു മിസൈലുകളെക്കാൾ അധിവേഗം സഞ്ചരിക്കാനാവുന്ന മിസൈലുകളാണ് ഹൈപ്പർസോണിക് മിസൈലുകൾ.
മണിക്കൂറിൽ 46,000 മൈലാണ് ഇതിെൻറ വേഗം. ഇത് ശബ്ദത്തിെൻറ വേഗത്തേക്കാൾ 66 മടങ്ങാണ്. അതുകൊണ്ടുതന്നെ ഇത്തരം മിസൈലുകളെ തകർക്കാനോ അതിെൻറ പാത തടസ്സപ്പെടുത്താനോ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. പുതിയ മിസൈൽ പാശ്ചാത്യ പ്രതിരോധ സംവിധാനങ്ങൾക്ക് പ്രതിരോധം തീർക്കും. ഇംഗ്ലണ്ടിെൻറ റോയൽ നേവിയുടെ മിസൈൽ വിരുദ്ധ സംവിധാനങ്ങളായ എച്ച്.എം.എസ് പ്രിൻസ് ഒാഫ് വേൽസ്, എച്ച്.എം.എസ് ക്വീൻ എലിസബത്ത് എന്നിവ കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ വിഷയം, യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ഇടപെടൽ തുടങ്ങി യു.എസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായ സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.