റഷ്യൻ സൈനിക വിമാനം സിറിയയിൽ തകർന്ന്​ വീണ്​ 32 മരണം

മോസ്​കോ: സിറിയയിൽ റഷ്യൻ വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണ്​ 32 പേർ മരിച്ചു. സിറിയയിലെ ഹിമീമീം വ്യോമതാവളത്തിലാണ്​ അപകടമുണ്ടായത്​. വിമാനത്തിൽ 26 യാത്രക്കാരും ആറു ​ജീവനക്കാരുമാണുണ്ടായിരുന്നതെന്നും എല്ലാവരും കൊല്ലപ്പെട്ടതായും റഷ്യൻ പ്രതിരോധ മന്ത്രാലയം സ്​ഥിരീകരിച്ചു.

സാ​േങ്കതിക തകരാറാണ്​ അപകടകാരണമെന്നാണ്​​ പ്രാഥമിക വിലയിരുത്തലെന്നും മന്ത്രാലയം വക്താവ്​ പറഞ്ഞു. വിമാനത്തിനുനേരെ വെടിവെപ്പോ ആക്രമണമോ ഉണ്ടായിട്ടില്ല. അപകടകാരണം സംബന്ധിച്ച്​ വിശദമായ അന്വേഷണത്തിന്​ കമീഷനെ നിയമിച്ചിട്ടുണ്ട്​. അപകടത്തിൽ മരിച്ചവരിൽ സൈനികരു​​ണ്ടോ എന്ന്​ വ്യക്തമായിട്ടില്ല.

സിറിയയിൽ സർക്കാർ സേനയെ സഹായിക്കുന്ന റഷ്യയുടെ പ്രധാന സൈനിക താവളമാണ്​ ഹിമീമീം വ്യോമതാവളം. പ്രസിഡൻറ്​ ബശ്ശാർ അൽഅസദി​​​​െൻറ സേനയെ സഹായിക്കാൻ 2015 മുതലാണ്​ റഷ്യൻ സൈന്യം സിറിയയിലെത്തിയത്​. പ്രധാനമായും വ്യോമാക്രമണങ്ങളാണ്​ റഷ്യ സിറിയയിൽ നടത്തുന്നത്​.

Tags:    
News Summary - Russian plane crash in Syria 'kills 32-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.