മോസ്കോ: തങ്ങൾക്കെതിരെ പുതിയ ഉപേരാധം കൊണ്ടുവരാനുള്ള യു.എസിെൻറ നീക്കത്തിനെതിരെ റഷ്യ രംഗത്ത്. ഉപരോധനീക്കത്തിന് യു.എസ് കോൺഗ്രസിെൻറ അംഗീകാരം നേടിയതിനു പിന്നാെലയാണ് റഷ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഉപരോധങ്ങൾ തുടരുന്നത് ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളെ ബാധിക്കുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപ് ഉപരോധത്തിന് അനുമതി നൽകുമോ എന്നാണ് റഷ്യ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ മധ്യത്തോടെയാണ് കടുത്ത ഉപരോധത്തിനുള്ള നീക്കത്തെ സെനറ്റ് അംഗീകരിച്ചത്.
എന്നാൽ, കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസിെൻറ സമ്പൂർണ പിന്തുണ നേടിയതോടെയാണ് നീക്കം പുറത്തറിഞ്ഞത്. ചൊവ്വാഴ്ച ഉപരോധം കോൺഗ്രസിൽ വോട്ടിനിടും. ഇത് പാസാകുന്നതോടെ പ്രസിഡൻറിെൻറ അനുമതിയോടെ നടപ്പാവുകയും ചെയ്യും. റഷ്യയെ കൂടാതെ ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾക്കെതിരെയും ഉപരോധം കൊണ്ടുവരാൻ ഇൗ ബില്ലുകൊണ്ട് സാധിക്കും. കഴിഞ്ഞ വർഷം നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയതെന്ന് പറയപ്പെടുന്ന ഇടപെടലുകൾ, യുക്രെയ്ൻ പ്രശ്നം എന്നിവയാണ് റഷ്യക്കെതിരായ പുതിയ ഉപരോധത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.