സരബ്ജിത്തിന്‍െറ കൊല: ജയില്‍ ഉദ്യോഗസ്ഥന് അറസ്റ്റ് വാറന്‍റ്

ഇസ്ലാമാബാദ്: ഇന്ത്യന്‍ വംശജന്‍ സരബ്ജിത് സിങ്ങിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ജയില്‍ മേധാവിക്ക് പാക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കേസുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തില്‍ കോട്ട് ലക്പത് ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2013ലാണ് ജയിലില്‍വെച്ച് രണ്ടു സഹതടവുകാര്‍ ചേര്‍ന്ന് ഇന്ത്യന്‍ വംശജനായ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയത്.

ഈ മാസം 17ന് ഡെപ്യൂട്ടി സൂപ്രണ്ട് കോടതിയില്‍ ഹാജരാകുമെന്ന് ഉറപ്പുവരുത്താന്‍ ലാഹോര്‍ പൊലീസിന് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി നിര്‍ദേശം നല്‍കി. സരബ്ജിത്തിന്‍െറ കേസില്‍ വലിയ പുരോഗതിയില്ളെന്ന് ജഡ്ജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കാത്ത ജയില്‍ അധികൃതരുടെ നടപടിയെ കോടതി വിമര്‍ശിച്ചു. വധശിക്ഷക്കു വിധിച്ച പാക് തടവുകാരായ അമീര്‍ താംബ, മുദസ്സര്‍ എന്നിവര്‍ ചേര്‍ന്നാണ് സരബ്ജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

കേസില്‍ നേരത്തേ അന്വേഷണം നടത്തിയ ജസ്റ്റിസ് മസ്ഹര്‍ അലി അക്ബര്‍ നഖ്വിയോട് ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു. ബോംബാക്രമണത്തില്‍ ലാഹോറിലെയും ഫൈസാബാദിലെയും ജനങ്ങളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണെന്നായിരുന്നു മൊഴി. 40 ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് നഖ്വി സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിനു മുമ്പായിരുന്നു ഇത്.

Tags:    
News Summary - sarabjith case in pakistan jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.