സൗദി രാജാവിന്‍െറ  ഏഷ്യന്‍ പര്യടനം തുടരുന്നു

ടോക്യോ: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനം പരിവാരങ്ങളുടെ എണ്ണം കൊണ്ട് ശ്രദ്ധേയമാവുന്നു. ലോകത്തിലെ ഏറ്റവും പ്രബലനായ ഈ ഭരണാധികാരി ഏഴ് ഏഷ്യന്‍ രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടത്. 25 രാജകുമാരന്മാരും 10 മന്ത്രിമാരുള്‍പ്പെടെ ആയിരത്തിലേറെ അംഗങ്ങളുടെ അകമ്പടിയോടെയാണ് യാത്ര.  506 ടണ്‍ വരും ഇവരുടെ  ബാഗേജിന്‍െറ ഭാരം.
 
മലേഷ്യന്‍ സന്ദര്‍ശനത്തോടെയാണ് സല്‍മാന്‍ രാജാവ് യാത്രക്കു തുടക്കം കുറിച്ചത്. സന്ദര്‍ശനത്തിനായി കഴിഞ്ഞാഴ്ച ഇന്തോനേഷ്യയിലത്തെിയ രാജാവ് യാത്ര ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലേക്ക് കൂടി നീട്ടുകയായിരുന്നു. എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ പുതിയ വിപണി തേടിയാണ് പര്യടനം. സൗദിയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. നാലുദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇപ്പോള്‍ ജപ്പാനിലത്തെിയിട്ടുണ്ട്. അഞ്ചു ദശകത്തിനിടെ ആദ്യമായാണ് സൗദി ഭരണാധികാരി ജപ്പാന്‍ സന്ദര്‍ശിക്കുന്നത്. 1971ല്‍ അന്നത്തെ സൗദി ഭരണാധികാരി ഫൈസല്‍ രാജാവായിരുന്നു ഇതിനു മുമ്പ് ജപ്പാന്‍ സന്ദര്‍ശിച്ചത്.

സല്‍മാന്‍ രാജാവ് ഇന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കാണും. പരിവാരങ്ങള്‍ക്കും രാജാവിനുമായി ടോക്യോയിലെ ആഡംബര ഹോട്ടലുകളില്‍ 1200 ഓളം മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ജപ്പാനില്‍നിന്ന് അദ്ദേഹം ചൈന, മാലദ്വീപ് രാജ്യങ്ങളിലേക്കു  പോകും. 

Tags:    
News Summary - Saudi king arrives in Tokyo for four-day visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.