ധാക്ക: പാക് രഹസ്യാന്വേഷണ സംഘടനയായ െഎ.എസ്.െഎ ചാരന്മാരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന പരാതിയിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി. അടുത്തിടെ ബ്രിട്ടനിൽ വെച്ചാണ് ഖാലിദ കൂടിക്കാഴ്ച നടത്തിയതെന്നാണ് ആരോപണം.
ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകനും അഭിഭാഷകനുമായ മാശിഉർ റഹ്മാൻ ആണ് ഖാലിദക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ചീഫ് മെട്രോപൊളിറ്റൻ കോടതിയിൽ പരാതി നൽകിയത്. ചികിത്സയുടെ ഭാഗമായി ബ്രിട്ടനിൽ മൂന്നുമാസത്തോളം ഖാലിദ താമസിച്ചിരുന്നു. കഴിഞ്ഞമാസം തിരിച്ചെത്തുകയും ചെയ്തു. ഖാലിദയുടെ മൂത്തമകനും ബംഗ്ലാദേശ് നാഷനൽ പാർട്ടി വൈസ് ചെയർമാനുമായ താരീഖ് റഹ്മാനും ഒപ്പമുണ്ടായിരുന്നു. അഴിമതിക്കേസുകളിൽ ഹാജരാകാതിരുന്നതിനെതുടർന്ന് ധാക്കയിലെ വിവിധ കോടതികൾ താരീഖിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്. ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തുന്നതിനായാണ് ഇവർ െഎ.എസ്.െഎ ചാരന്മാരെ കണ്ടതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.