ട്രിപളി: ലിബിയയുടെ മുൻ രാഷ്ട്രനേതാവ് മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്ലാം അഞ്ചുവർഷത്തിനുശേഷം വിമതരുടെ തടങ്കലിൽനിന്നും മോചിതനായി. അബൂബക്ർ അൽസിദ്ദീഖ് ബറ്റാലിയനാണ് സൈഫുൽ ഇസ്ലാമിനെ വിട്ടയച്ചത്. സ്വതന്ത്രനായ സൈഫ് ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ വിമതർ പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ കിഴക്കൻമേഖല ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിബിയൻ പാർലമെൻറ് പ്രഖ്യാപിച്ച പൊതുമാപ്പിെൻറ അടിസ്ഥാനത്തിലാണ് സൈഫിനെ മോചിപ്പിച്ചതെന്ന് വിമതർ അറിയിച്ചു. ഗദ്ദാഫിയുടെ രണ്ടാമത്തെ ഭാര്യ സഫിയ ഫർകാഷിലുണ്ടായ മകനാണ് സൈഫ്. 44കാരനായ ഇദ്ദേഹം ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിൽനിന്നും പിഎച്ച്.ഡി പൂർത്തിയാക്കി. പിന്നീട് ലിബിയയിൽ തിരിച്ചെത്തിയ സൈഫ്, പിതാവിനെ ഭരണകാര്യങ്ങളിൽ ഉപദേശിച്ചിരുന്നതായി പറയപ്പെടുന്നു.
ഗദ്ദാഫി അധികാരത്തിൽനിന്നും പുറത്താക്കപ്പെട്ട 2011ലാണ് സൈഫിനെ വിമതർ തടവിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.