ദമാസ്കസ്: സിറിയയിലെ തായ്ഫൂറിൽ സ്ഥിതി ചെയ്യുന്ന മിലിട്ടറി വിമാനത്താവളത്തിലുണ്ടായ മിസൈലാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഹോം പ്രവിശ്യയുടെ മധ്യഭാഗത്തായുള്ള തായ്ഫൂർ വ്യോമ കേന്ദ്രത്തിലാണ് മിസൈലാക്രമണം ഉണ്ടായതെന്ന് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. വിമത നിയന്ത്രണത്തിലുള്ള ദൗമ പട്ടണത്തിൽ ഇന്നലെയുണ്ടായ രാസായുധ പ്രയോഗത്തെ തുടർന്ന് യു.എസ് ദമാസ്കസിനും സഖ്യ കക്ഷികൾക്കും താക്കീത് നൽകിയിരുന്നു. അതിന് ശേഷമാണ് ആക്രമണം ഉണ്ടായത്.
അതേസമയം തായ്ഫൂർ എയർബേസിൽ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പായ പെൻറഗൺ വ്യക്തമാക്കി. രാസായുധം പ്രയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് തങ്ങൾ നടത്തുന്നതെന്നും അമേരിക്കൻ പ്രതിരോധ വകുപ്പ് പറഞ്ഞു. നിരവധി മിസൈലുകൾ തായ്ഫൂറിൽ പതിച്ചിട്ടുണ്ട് മിസൈൽ ആക്രമണം നിയന്ത്രിക്കാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ശ്രമിക്കുകയാണെന്നും പെൻറഗൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.