ബഗ്ദാദ്: ഇറാഖിൽ ഭരണ വിരുദ്ധ പ്രക്ഷോഭം നടത്തിയവർ തങ്ങിയിരുന്ന കെട്ടിടത്തിലേക്ക് നടത്തിയ വെടിവെപ്പിൽ 25 മരണം. 130 ലേറെ പേർക്ക് പരിക്കേറ്റു. ആഴ്ചകളായി പ്രക്ഷോഭകാരികൾ തങ്ങുന്ന വലിയ കെട്ടിടത്തിനു നേരെ ട്രക്കുകളിലെത്തിയ ആയുധധാരികൾ വെടിവെപ്പ് നടത്തുകയായിരുന്നു. വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം.
ശനിയാഴ്ച രാവിലെ ശിയ ആത്മീയ നേതാവ് മുഖ്തദ അൽ സദ്റിെൻറ നജഫിലെ വീടിനു നേരെ േഡ്രാൺ ആക്രമണവും നടന്നു. ആക്രമണത്തിൽ സദ്റിെൻറ വീടിെൻറ പുറംഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു.
വെടിവെപ്പും ഡ്രോൺ ആക്രമണവും നടന്നതിനെ തുടർന്ന് ഇറാഖിൽ ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായി.
ഒക്ടോബർ മുതൽ നടക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായതോെട പ്രശസ്തമായ തഹ്രീർ ചത്വരം യുവാക്കളാൽ നിറഞ്ഞു. ഈ വാർത്തയും പുറത്തുവന്നതോടെ നൂറുകണക്കിനു പേരാണ് തഹ്രീർ ചത്വരത്തിലേക്ക് എത്തിയത്. ഇറാനിലുള്ള സദ്ർ, ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പ്രക്ഷോഭകാരികൾ തലസ്ഥാനമായ ബഗ്ദാദിലേക്ക് എത്തിയത് തുടരുന്ന സാഹചര്യത്തിൽ തെരുവുകളിൽ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.