ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രിയായി ശാഹിദ് ഖാഖാൻ അബ്ബാസിയെ ദേശീയ അസംബ്ലി തെരഞ്ഞെടുത്തു. അവിഹിതസ്വത്ത് കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയ നവാസ് ശരീഫ് രാജിവെച്ച ഒഴിവിലാണ് ഇടക്കാല പ്രധാനമന്ത്രിയായി അബ്ബാസിയെ തെരെഞ്ഞടുത്തത്.
342 അംഗ സഭയിൽ 221 വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചപ്പോൾ പാകിസ്താൻ പീപ്ൾസ് പാർട്ടിയുടെ നാവിദ് ഖമറിന് 47ഉം പാക് തെഹ്രീകെ ഇൻസാഫിെൻറ ഷെയ്ക് റാശിദ് അഹ്മദിന് 33ഉം വോട്ടുകൾ ലഭിച്ചു. ‘ശാഹിബ്സാദ തരീക്കുല്ല’ പാർട്ടിക്ക് നാല് വോട്ടുകൾ കിട്ടി.
ശാഹിദ് അബ്ബാസിയെ സ്പീക്കർ ഹയാസ് സാദിഖ് പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചപ്പോൾ മുദ്രാവാക്യം വിളികൾ ഉയർന്നു. പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) അംഗങ്ങൾ ശരീഫിെൻറ ചിത്രങ്ങളുമായാണ് സഭയിലെത്തിയത്. ഇതിനെ സ്പീക്കർ എതിർത്തു. പ്ലക്കാർഡുകളും ചിത്രങ്ങളും താഴെവെക്കാൻ അദ്ദേഹം നിർദേശിച്ചു.
പാനമരേഖകളിലെ വെളിപ്പെടുത്തലിനെതുടർന്ന് പ്രധാനമന്ത്രിക്കും മക്കൾക്കുമെതിരായ കേസിൽ വെള്ളിയാഴ്ചയാണ് കോടതി ശരീഫിനെ അയോഗ്യനാക്കിയത്. വിധി വന്ന ഉടൻ അദ്ദേഹം പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
ശരീഫിെൻറ ഇളയ സഹോദരൻ ശഹബാസ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുംവരെ പ്രധാനമന്ത്രിയാകാനാണ് പാർട്ടി ശാഹിദ് ഖാഖാൻ അബ്ബാസിയെ നിയോഗിച്ചത്. മുൻ പെേട്രാളിയം മന്ത്രിയായ ശാഹിദ് അബ്ബാസി, നവാസ് ശരീഫിെൻറ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.