ബെയ്ജിങ്: ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിൽ, പ്രത്യേകിച്ച് ക്സിൻജിയാങ് പ്രവിശ്യയിലെ പീഡന കേന്ദ്രങ്ങളിൽ ആശങ്ക ഉന്നയിച്ച് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. അത്യപൂർവമായി നടക്കാറുള്ള ചൈനാ സന്ദർശനവേളയിൽ െചെനീസ് പ്രധാനമന്ത്രി ലീ കെക്വാങ്ങുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇക്കാര്യം ആബെ പങ്കുവെച്ചത്. പത്തുലക്ഷത്തോളം ഉയിഗൂർ വംശജരെ സ്കൂളുകൾ എന്ന വ്യാജേന നടത്തുന്ന തടവറകളിൽ പാർപ്പിച്ച് മൃഗീയ പീഡനത്തിനിരയാക്കുന്നുവെന്ന യു.എൻ മനുഷ്യാവകാശ സംഘത്തിെൻറ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് ജാപ്പനീസ് മേധാവിയുടെ പ്രസ്താവന.
ഉയിഗൂർ വംശജർക്കുനേരെയുള്ള അതിക്രമങ്ങളെ അന്തർദേശീയ സമൂഹത്തിനൊപ്പം തങ്ങളും വളരെ അടുത്ത് നിരീക്ഷിച്ചുവരുന്നതായി ജാപ്പനീസ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ചൈനയും ജപ്പാനും തമ്മിൽ കടുത്ത ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും നയതന്ത്ര ബന്ധങ്ങൾക്കും വാണിജ്യ സഹകരണത്തിനും അത് വിഘാതമായിട്ടില്ലെന്നും ഇൗ വിഷയങ്ങളിൽ കഴിഞ്ഞ വർഷം മുതൽ പുരോഗതിയാണ് കാണുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.