ടോക്യോ: സിംഗപ്പൂരിൽ അടുത്ത ആഴ്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ചർച്ച നടത്താനിരിക്കെ, ജപ്പാൻ പ്രധാനമന്ത്രി തിരക്കിട്ട് വാഷിങ്ടണിലേക്ക്. ഉച്ചകോടി സംബന്ധിച്ച് ഉത്തര കൊറിയയുടെ പ്രധാന ശത്രുരാജ്യമായ ജപ്പാെൻറ ആശങ്ക ട്രംപിനെ അറിയിക്കാനാണ് സന്ദർശനം.
വ്യാഴാഴ്ച പകൽ രണ്ടു മണിക്കൂർ ആബെ ട്രംപുമായി ചർച്ച നടത്തും. നേരേത്ത ഉത്തര െകാറിയയെ വിശ്വസിക്കാനാവില്ലെന്നും മുമ്പും കരാറുകളിൽ എത്തിയശേഷം പിന്മാറിയ ചരിത്രം അവർക്കുണ്ടെന്നും ജപ്പാൻ വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഉത്തര കൊറിയക്ക് സ്വീകാര്യത ലഭിക്കുന്നത് ജപ്പാന് നയതന്ത്രപരമായ പരാജയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.