നവാസ്​ ശരീഫിന്​ നേരെ ഷൂവേറ്​​

നവാസ്​ ശരീഫിനു നേരെ ലാഹോറിൽ ചെരിപ്പേറ്
ലാ​ഹോ​ർ: മു​ൻ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​നു നേ​രെ ലാ​ഹോ​റി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ചെ​രി​പ്പേ​റ്. ഇ​സ്​​ലാ​മിക​ മ​ത​പാ​ഠ​ശാ​ല​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ന്ന​ത്. ലാ​ഹോ​റി​ൽ​നി​ന്ന്​ 100 കി.​മീ​റ്റ​ർ അ​ക​ലെ സി​യാ​ൽ​കോ​ട്ടി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന പാ​ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖ്വാ​ജ​ ആ​സി​ഫി​​​െൻറ മു​ഖ​ത്ത്​ ക​ഴി​ഞ്ഞ​ദി​വ​സം മ​ഷി ഒ​ഴി​ച്ച സം​ഭ​വ​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ശ​രീ​ഫി​ന്​ നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​വു​ന്ന​ത്. 
 

Full View

ജാ​മി​അ ന​യീ​മി​യ എ​ന്ന മ​ത​പാ​ഠ​ശാ​ല​യി​ൽ മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ ന​വാ​സ്​ ശ​രീ​ഫ്, പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കാ​ൻ തു​ട​​ങ്ങ​വെ​യാ​ണ്​ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ചെ​രി​പ്പെ​റി​ഞ്ഞ​ത്. ശ​രീ​ഫി​​​െൻറ മു​ന്നി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി പ്ര​വാ​ച​ക​നെ പ്ര​കീ​ർ​ത്തി​ച്ച്​ മു​ദ്രാ​വാ​ക്യ​വും വി​ളി​ച്ചു. വി​ദ്യാ​ർ​ഥി​യെ​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​ൻ കൂ​ട്ടു​നി​ന്ന മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ​യും പൊ​ലീ​സ്​ പി​ടി​കൂ​ടി. ചെ​രി​പ്പേ​റ്​ ന​ട​ത്തി​യ​​ വി​ദ്യാ​ർ​ഥി അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കൂ​ട്ടാ​ളി സാ​ജി​ദ്​ എ​ന്നി​വ​രെ പൊ​ലീ​സ്​ തി​രി​ച്ച​റി​ഞ്ഞു.

എ​ന്നാ​ൽ, സം​ഭ​വ​ത്തി​നു ശേ​ഷ​വും ശ​രീ​ഫ്​ അ​ൽ​പ​നേ​രം സം​സാ​രം തു​ട​ർ​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ്ര​വാ​ച​ക​​​െൻറ പേ​രി​ലു​ള്ള വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കെ​തി​രെ ത​ഹ്​​രീ​കെ ല​ബ്ബ​യ്​​ക തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ശ​രീ​ഫി​നും അ​ദ്ദേ​ഹ​ത്തി​​​െൻറ പാ​ർ​ട്ടി​ക്കു​മെ​തി​രെ(​പി.​എം.​എ​ൽ-​എ​ൻ) പ്ര​ക്ഷോ​ഭ​മാ​രം​ഭി​ച്ചി​രു​ന്നു. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദി​​െൻറ വ​ച​ന​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള ഖ്വാ​ജ ആ​സി​ഫി​​​െൻറ ശ്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​​​െൻറ  മു​ഖ​ത്ത്​ മ​ഷി പു​ര​ട്ടി​യ​തെ​ന്ന്​ പി​ടി​യി​ലാ​യ പ്ര​തി ഫാ​യി​സ്​ റ​സൂ​ൽ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ പാ​കി​സ്​​താ​ൻ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി, ത​ഹ​്​​രീ​കെ ഇ​ൻ​സാ​ഫ്​ എ​ന്നി​വ​ർ സം​ഭ​വ​ത്തി​ൽ അ​പ​ല​പി​ച്ചു.

Tags:    
News Summary - Shoe thrown at Nawaz Sharif at Jamia Naeemia Lahore-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.