സിംഗപ്പൂർ സിറ്റി: ഹലീമ യഅ്കൂബിനെ സിംഗപ്പൂരിലെ ആദ്യ വനിത പ്രസിഡൻറായി എതിരില്ലാതെ തിരഞ്ഞെടുത്തു. എതിർസ്ഥാനാർഥികൾ അയോഗ്യരാക്കപ്പെട്ടേതാടെയാണ് തെരഞ്ഞെടുപ്പ് നേരിടാതെ ഹലീമ പരമോന്നത പദത്തിലെത്തിയത്. മുസ്ലിം മലായ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഹലീമ മുൻ പാർലമെൻറ് സ്പീക്കറായിരുന്നു. 63കാരിയായ ഇവർ വ്യാഴാഴ്ച അധികാരമേൽക്കും. 47 വർഷത്തിനിടെ രാജ്യത്ത് ആദ്യമായാണ് മലായ് ഗോത്രവർഗവിഭാഗത്തിൽപെട്ട ഒരാൾ പ്രസിഡൻറ് പദത്തിലെത്തുന്നത്.
ചൈനീസ് ഗോത്രവർഗ വിഭാഗമാണ് 55 ലക്ഷം ജനങ്ങളുള്ള രാജ്യത്ത് ആധിപത്യം പുലർത്തുന്നത്. സാലിഹ് മാരികൻ, ഫരീദ് ഖാൻ എന്നീ സ്ഥാനാർഥികളുടെ പത്രികയാണ് തള്ളിപ്പോയത്. പ്രസിഡൻറ് പദത്തിലേക്ക് മത്സരിക്കുന്നവർ ചുരുങ്ങിയത് 50 കോടി സിംഗപ്പൂർ ഡോളറിെൻറ ഒാഹരിയുള്ള കമ്പനിക്ക് നേതൃത്വം നൽകണമെന്ന് വ്യവസ്ഥയുണ്ട്. ചരിത്രനിമിഷമാണിതെന്നും ജാതി, ഭാഷ, മത, വർഗമന്യേ താൻ എല്ലാവരുടെയും പ്രസിഡൻറായിരിക്കുമെന്ന് ഹലീമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.