സിംഗപ്പൂർ സിറ്റി: സിംഗപ്പൂരിൽ 148 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനരുദ്ധരിച്ചു. ഇന്ത്യയിൽനിന്ന് കുടിേയറിയ ഹിന്ദുമത വിശ്വാസികൾ 1870ലാണ് വാട്ടർലൂ സ്ട്രീറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപിച്ചത്. 2014ലാണ് സർക്കാർ ഇത് പുനരുദ്ധാരണ പട്ടികയിൽ പെടുത്തിയത്.
സിംഗപ്പൂർ സർക്കാറിെൻറ നയപ്രകാരം 12 -15 വർഷത്തിനിടയിൽ ഒരു ഹിന്ദുക്ഷേത്രമെങ്കിലും നവീകരിക്കാറുണ്ട്. മഹാ സംപ്രോക്ഷണം എന്ന ചടങ്ങിെൻറ ഭാഗമായാണിത്. ഇന്ത്യയിൽനിന്നുള്ള പുരോഹിതരുടെ നേതൃത്വത്തിൽ നടന്ന പുനരുദ്ധാരണ ചടങ്ങിൽ 10,000ത്തോളം വിശ്വാസികൾ സംബന്ധിച്ചു. 48 മണിക്കൂർ നീണ്ട ചടങ്ങിൽ വാർത്തവിനിമയ മന്ത്രി എസ്. ഇൗശ്വരനും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.