യാംഗോൻ: അനുമതിയില്ലാതെ ഡ്രോൺ പറത്തിയെന്നാരോപിച്ച് വിദേശ മാധ്യമപ്രവർത്തകരെ മ്യാന്മർ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ യാംഗോനിലെ പാർലമെൻറിന് മുകളിലൂടെ വിമാനം പറത്തിയതിനാണ് തുർക്കി ദേശീയ മാധ്യമ സ്ഥാപനമായ ടി.ആർ.ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന രണ്ട് പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് മ്യാന്മർ അറിയിച്ചു.
സിംഗപ്പുർ സ്വേദശി ലാവു ഹോൻ മെങ്, മലേഷ്യക്കാരൻ മോക് ചോയ് ലിൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി. പിടിയിലായവർ മ്യാന്മറിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ഒാങ് നൈങ് സോയുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നത്രെ. ഇദ്ദേഹത്തിെൻറ വസതിയിൽ സർക്കാർ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മ്യാന്മറിലെ വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യകൾക്കെതിരെ നടക്കുന്ന ക്രൂരകൃത്യങ്ങളുമായി ബന്ധെപ്പട്ട് തുർക്കി-മ്യാന്മർ ബന്ധം വഷളായിരിക്കെയാണ് പുതിയ സംഭവം. മ്യാന്മറിൽ നടക്കുന്നത് ‘ബുദ്ധഭീകരത’യാണെന്നും റോഹിങ്ക്യകൾക്കെതിരായ വംശഹത്യയാണെന്നും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.