സോൾ: ദക്ഷിണ കൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ പ്രസിഡൻറ് പാർക് ഗ്യൂൻ ഹൈക്ക് എട്ടുവർഷം അധിക തടവുകൂടി വിധിച്ച് സോൾ ജില്ല കോടതി. ഭരണകക്ഷിയുടെ സ്ഥാനാർഥിയുടെ വിജയത്തിനായി 2016ലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചതിനും രഹസ്യാന്വേഷണ സംഘടനയിൽനിന്ന് അനധികൃതമായി തുക കൈപ്പറ്റിയതിനുമാണ് അധിക തടവ് വിധിച്ചത്.
നിലവിൽ അഴിമതി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളിൽ 24 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് പാർക്. പാർക്കിെൻറ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രസിഡൻറായിരിക്കുന്ന അവസരത്തിൽ 26 ലക്ഷം ഡോളർ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് കൈപ്പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി.
മുൻ ഏകാധിപതി പാർക് ചുങ് ഹീയുടെ മകളാണ് പാർക്. ചുങ് ഹീ വധിക്കപ്പെടുകയായിരുന്നു. 2013ലാണ് പാർക് ദക്ഷിണകൊറിയയുടെ ആദ്യ വനിത പ്രസിഡൻറായി അധികാരമേറ്റത്. ബാല്യകാല സുഹൃത്ത് േചായ് സിൻ സുലുമായുള്ള ബന്ധമാണ് പാർക്കിെൻറ രാജിയിൽ കലാശിച്ചത്. സന്നദ്ധസംഘടനയുടെ മറവിൽ ചോയ് നടത്തിയ കോടിക്കണക്കിന് ഡോളറിെൻറ അഴിമതിക്ക് കൂട്ടുനിന്നത് പാർക്കിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലെത്തിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ദക്ഷിണകൊറിയൻ പ്രസിഡൻറാണ് പാർക്. 2016 ഡിസംബറിലാണ് ഇവർക്കെതിരെ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവന്നത്.
പ്രമേയം പാസാക്കിയെങ്കിലും പാർക് അധികാരമൊഴിയാൻ വിസമ്മതിച്ചു. തെറ്റു ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.തുടർന്ന് മൂന്നുമാസത്തിനു ശേഷം മൂന്നംഗ ഭരണഘടനകോടതി പാർകിനെ അധികാരത്തിൽ നിന്ന് പുറത്താക്കി. അതിനു ശേഷം അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ സോൾ ഹൈകോടതി ആഗസ്ത് 24ന് വിധി പറയാനിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.