സോൾ: പതിറ്റാണ്ട് നീണ്ട കൺസർവേറ്റിവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യംകുറിച്ച് ഉദാര സമീപനമുള്ള ഡെമോക്രാറ്റിക് പാർട്ടി ദക്ഷിണ കൊറിയയിൽ അധികാരത്തിലെത്തി. എക്സിറ്റ്പോൾ പ്രവചനങ്ങൾ ശരിയായപ്പോൾ 41 ശതമാനം വോട്ടുകൾ നേടിയാണ് മൂൺ ജെ ഇൻ വിജയിച്ചത്. ദക്ഷിണ കൊറിയയും ബദ്ധവൈരികളായ ഉത്തര കൊറിയയും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുക്കത്തിനുള്ള സൂചനകൾ നൽകി അയൽരാജ്യം സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നതായി മൂൺ സത്യപ്രതിജ്ഞക്ക് ശേഷം വ്യക്തമാക്കി. മൂൺ അധികാരമേറ്റതോടെ രാജ്യത്തെ മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വവും നീങ്ങിയിരിക്കയാണ്. കൺസർവേറ്റിവ് പ്രസിഡൻറ് പാർക് ഗ്യൂൻ െഹെയെ പാർലമെൻറ് പുറത്താക്കിയതോടെയാണ് രാജ്യത്ത് അസ്ഥിരത രൂപപ്പെട്ടത്. രാജ്യത്തിെൻറ പ്രധാന സഖ്യരാജ്യമായ യു.എസുമായും പ്രധാന വ്യപാരബന്ധമുള്ള രാജ്യമായ ചൈനയുമായും നല്ല ബന്ധത്തിന് ശ്രമിക്കുമെന്നും മൂൺ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തര കൊറിയ നിരന്തരമായി മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത് മേഖലയിൽ യുദ്ധ സമാന സാഹചര്യം സൃഷ്ടിച്ചിരുന്നു. അമേരിക്കൻ പടക്കപ്പലുകൾ സർവസന്നാഹങ്ങളോടെ കൊറിയൻ തീരെത്തത്തിയിട്ടുമുണ്ട്. ഇൗ സാഹചര്യത്തിൽ ഉത്തര കൊറിയയുമായി സമാധാനം ആഗ്രഹിക്കുന്ന മൂണിെൻറ വരവ് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കരണമാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ആഭ്യന്തരതലത്തിൽ വലിയ വെല്ലുവിളികൾ പുതിയ പ്രസിഡൻറിന് നേരിടേണ്ടിവരും. എല്ലാവർക്കുമായി പ്രവർത്തിക്കുന്ന പ്രസിഡൻറായിരിക്കും താനെന്നും രാജ്യത്തെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിന് ശ്രമിക്കുമെന്നും മൂൺ വ്യക്തമാക്കിയിട്ടുണ്ട്. മൂണിെൻറ വിജയത്തിൽ യു.എസും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.