സോൾ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സൈനികൻ ബ്യുൻ ഹുയി സുവിനെ പിരിച്ചുവിടാൻ ദക്ഷി ണ കൊറിയൻ സൈന്യം തീരുമാനിച്ചു. മനുഷ്യാവകാശ സംഘടനകളുടെ കടുത്ത എതിർപ്പിനിടയിലാ ണ് തീരുമാനം. സൈനിക സേവനത്തിലിരിക്കെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന സംഭവം ദ. കൊറിയയിൽ ആദ്യമാണ്. ഇതേതുടർന്ന് വിഷയത്തിൽ തീരുമാനമെടുക്കാൻ സൈനിക പാനലിനെ നിശ്ചയിച്ചിരുന്നു. ഭിന്നലിംഗക്കാർ സൈന്യത്തിൽ ചേരുന്നതിന് ദക്ഷിണ കൊറിയയിൽ വിലക്കുണ്ട്.
എന്നാൽ, സർവിസിലിരിക്കെ ലിംഗമാറ്റം നടത്തിയാൽ എന്തുചെയ്യണമെന്നതിൽ വ്യക്തമായ നിയമമില്ല. ഈ സാഹചര്യത്തിലാണ് സൈനിക പാനലിന് വിഷയം കൈമാറിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് പിരിച്ചുവിടാനുള്ള കാരണമാണെന്നാണ് പാനലിെൻറ കണ്ടെത്തൽ. മാനസികവും ശാരീരികവുമായി അശക്തരായവരെ പിരിച്ചുവിടാനുള്ള സൈനിക നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
തന്നെ സേനയിൽ തുടരാൻ അനുവദിക്കണമെന്ന് ബ്യുൻ ഹുയി സു അഭ്യർഥിച്ചു. പാനൽ തീരുമാനം വന്നതിന് പിറകെ സോളിലെ സൈനിക മനുഷ്യാവകാശ കേന്ദ്രത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് സുവിെൻറ പ്രതികരണം. തെന്ന വനിത സൈനികയായി പരിഗണിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും സു ആവശ്യപ്പെട്ടു.
വിവേചനപൂർണമായ സൈനിക നിയമത്തിനെതിരെ പോരാടുമെന്ന് സൈനിക മനുഷ്യാവകാശ കേന്ദ്രം പ്രവർത്തകൻ ലിം തായി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.