കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംെഗയെ പുറത്താക്കി, മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയെ തൽസ്ഥാനത്തു നിയമിച്ച പ്രസിഡൻറ് മൈത്രിപാല സിരിസേന പാർലമെൻറിനെ മരവിപ്പിച്ചു. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും പിന്തുണ തെളിയിക്കാൻ അടിയന്തരമായി പാർലമെൻറ് വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ട് വിക്രമസിംഗെ സ്പീക്കർക്ക് കത്തു നൽകിയതിനു പിന്നാലെയാണ് നവംബർ 16 വരെ പാർലമെൻറ് മരവിപ്പിച്ച് സിരിേസന ഉത്തരവിറക്കിയത്.
ഇതോടെ, ദ്വീപു രാഷ്ട്രം ഭരണഘടനാപരമായും രാഷ്ട്രീയപരമായും വൻ പ്രതിസന്ധിയിലേക്കു നീങ്ങി. രാജപക്സക്കു ഭൂരിപക്ഷം തെളിയിക്കാൻ പരമാവധി സമയം ലഭ്യമാക്കാനാണ് സിരിസേനയുടെ പുതിയ നീക്കം. 225 അംഗ ശ്രീലങ്കൻ പാർലമെൻറിൽ രാജപക്സ-സിരിസേന സഖ്യത്തിനു 95 സീറ്റുകൾ മാത്രമാണുള്ളത്. എന്നാൽ, വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിക്ക് (യു.എൻ.പി) 106 സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിന് യു.എൻ.പിക്ക് ഏഴു സീറ്റിെൻറ കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.