കൊളംബോ: ശ്രീലങ്കയിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംെഗയെ ഒരിക്കലും അധികാരത്തിൽ വീണ്ടും നിയമിക്കില്ലെന്ന് പ്രസിഡൻറ് മൈത്രിപാല സിരിസേന.
പാർലമെൻറിൽ ഭൂരിപക്ഷം തെളിയിച്ച വിക്രമസിംെഗയോട് അനുരഞ്ജനത്തിന് പ്രസിഡൻറ് സന്നദ്ധമല്ലെന്ന സൂചനയായാണ് പ്രസ്താവന നൽകുന്നത്. ഇതോടെ, ശ്രീലങ്കയിലെ രാഷ്രടീയ അനിശ്ചിതത്വം വീണ്ടും നീളുമെന്ന ആശങ്ക വർധിച്ചു. വിക്രമസിംെഗയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിയോട് ഇക്കാര്യം അറിയിച്ചതായും സിരിസേന പറഞ്ഞു.
കഴിഞ്ഞ മാസം 26നാണ് വിക്രമസിംെഗയെ പുറത്താക്കി സിരിസേന മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ചത്. എന്നാൽ, പാർലമെൻറ് വിളിച്ചുചേർത്തപ്പോൾ രാജപക്സക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. ഇതോടെ, രാജ്യത്ത് ഫലത്തിൽ പ്രധാനമന്ത്രിയില്ലാത്ത സാഹചര്യമാണുള്ളത്.
പാർലമെൻറിൽ നടന്ന ശബ്ദവോെട്ടടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് രാജപക്സ വിഭാഗം. ഇൗ സാഹചര്യത്തിൽ പാർലമെൻറ് നടത്തിപ്പിന് സെലക്ട് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മോശം ഭരണവും അഴിമതിയും ആരോപിച്ചാണ് പ്രസിഡൻറ് വിക്രമസിംഗയെ പ്രധാനമന്ത്രി പദത്തിൽനിന്ന് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.