കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ പുറത്താക്കിയ പ്രസിഡൻറ് മൈ ത്രിപാല സിരിസേനയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പാർലമെൻറ് സ്പീക്കർ കാരു ജയസൂര്യ. പ്രസിഡൻറ് നിയമിച്ച മഹിന്ദ രാജപക്സയെ പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പാർലമെൻറ് നേരത്തേ തീരുമാനിച്ച പ്രകാരം ബുധനാഴ്ച ചേരുമെന്ന നിലപാടിൽനിന്ന് സിരിസേന പിൻമാറിയ പശ്ചാത്തലത്തിലാണ് സ്പീക്കർ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. നവംബർ 14ന് പാർലമെൻറ് ചേരുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.
നേരത്തേ അന്താരാഷ്ട്ര സമ്മർദത്തിെൻറ ഫലമായി ബുധനാഴ്ച പാർലമെൻറ് ചേരാൻ തീരുമാനിച്ചിരുന്നു. ഇതാണ് ഒരാഴ്ചത്തേക്ക് നീട്ടിയിരിക്കുന്നത്. രാജപക്സയെ സഹായിക്കാനുള്ള നീക്കമായാണിത് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.