​ശ്രീലങ്കൻ പാർലമെൻറ്​ പിരിച്ചുവിട്ടു; ഏപ്രിൽ 25ന്​ തെരഞ്ഞെടുപ്പ്​

കൊളംബോ: പാർലമ​െൻറ്​ പിരിച്ചുവിടാനുള്ള ഏറ്റവും ചു​രുങ്ങിയ കാലയളവായ നാലരവർഷം ഞായറാഴ്​ച രാത്രി പൂർത്തിയായതോടെ പ്രസിഡൻറ്​ ഗോതപായ രാജപക്​സ പാർലമ​െൻറ്​ പിരിച്ചുവിട്ടു.

കാലാവധി പൂർത്തിയാക്കാൻ ആറുമാസം ശേഷിക്കെയാണ്​ പ്രസിഡൻറ്​ ഗോതപായ രാജപക്​സ പാർലമ​െൻറ്​ പിരിച്ചുവിട്ടത്​. ഏപ്രിൽ 25ന്​ തെരഞ്ഞെടുപ്പ്​ നടക്കും. ഞായറാഴ്​ച അർധരാത്രി മുതൽ പാർലമ​െൻറിന്​ നിയമസാധുത ഉണ്ടാകില്ല.

2015 സെപ്​റ്റംബർ ഒന്നിനാണ്​ നിലവിലെ പാർല​െമൻറ്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരത്തിലെത്തിയത്​. മേയ്​ 14ന്​ പുതിയ പാർല​െമൻറ്​ ആദ്യയോഗം ചേരും.

Tags:    
News Summary - Sri lankan Parliament dissolved Elections set for April -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.