കൊളംബോ: ജനാധിപത്യത്തിെൻറ വിജയമാണ് തെൻറ അധികാരാരോഹണമെന്ന് റനിൽ വിക്രമസിംഗെ. തന ്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ അദ്ദേഹം രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിക്കായിരിക്കും മന്ത്രിസഭ മുൻതൂ ക്കം നൽകുകയെന്നും സൂചിപ്പിച്ചു. മന്ത്രിസഭ രൂപവത്കരണം തിങ്കളാഴ്ചയായിരിക്കും. 30 പേർ മന്ത ്രിസഭയിലുണ്ടാകുമെന്നാണ് സൂചന. പിന്തുണ നൽകിയ ശ്രീലങ്ക ഫ്രീഡം പാർട്ടി അംഗങ്ങൾക്കു ം പ്രാതിനിധ്യം നൽകും.
പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാതെ പ്രധാനമന്ത്രിയായി തു ടരാനാവില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് മഹീന്ദ രാജപക്സ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് റനിൽ വിക്രമസിംഗെക്ക് അധികാരത്തിൽ തിരിച്ചെത്താൻ വഴിയൊരുങ്ങിയത്.
അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കാമെന്ന് മോഹിച്ച മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചുകൊണ്ടാണ് വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി അധികാരേമറ്റത്.
രാജപക്സയെ മുന്നിൽനിർത്തി ചരടുവലികൾ നടത്തിയ പ്രസിഡൻറ് മൈത്രിപാല സിരിസേനക്കും വൻ തിരിച്ചടിയാണിത്. രാജപക്സ പുറത്തായാലും വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്നു പ്രഖ്യാപിച്ച സിരിസേന അവസാന നിമിഷം നിലപാട് മാറ്റിയതോടെയാണ് നാടകീയ രംഗങ്ങൾക്ക് ശ്രീലങ്കൻ പാർലമെൻറ് സാക്ഷ്യംവഹിച്ചത്. ശ്രീലങ്കൻ രാഷ്ട്രീയചരിത്രത്തിൽ ഏറെ നിർണായകമായിരുന്നു കഴിഞ്ഞ 51 ദിവസങ്ങൾ. സിരിസേന പുറത്താക്കിയെങ്കിലും ഭരണഘടനവിരുദ്ധ നടപടിയാണിതെന്ന് ആരോപിച്ച വിക്രമസിംഗെ സ്ഥാനമൊഴിയാൻ വിസമ്മതിച്ചു.
തത്ത്വത്തിൽ രണ്ടു പ്രധാനമന്ത്രിമാരുണ്ടായിട്ടും ഭരണസ്തംഭനമായിരുന്നു ഇത്രയും ദിവസം. രാജ്യത്തിെൻറ െഎക്യം തകർക്കാൻ ലക്ഷ്യമിട്ട് ചില ഗൂഢസംഘങ്ങൾ സിരിസേനയെ ലക്ഷ്യംവെക്കുകയായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം ചേർന്ന് മന്ത്രിസഭ രൂപവത്കരിക്കാൻ ആഗ്രഹമുണ്ടെന്നും വിക്രമസിംഗെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.