കറാച്ചി: പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) തലവൻ ബിലാവൽ ഭുേട്ടായുടെ അകമ്പടി സംഘത്തിനുനേരെ കല്ലേറ്. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ലയാരി മേഖലയിലാണ് അക്രമാസക്തരായ പ്രതിഷേധക്കാർ ബിലാവൽ ഭുേട്ടായുടെ അകമ്പടി സംഘത്തെ ആക്രമിച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബഗ്ദാദി പ്രദേശത്ത് പ്രചാരണം നടത്തുകയായിരുന്ന ബിലാവലിനെതിരെ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രതിഷേധക്കാർ അകമ്പടിസംഘത്തിനു നേരെ കല്ലെറിയുകയായിരുന്നു.
സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾ കേടുവരുത്തുകയും ചെയ്തു. ബിലാവൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇത്രയും കാലത്തിനിടെ പ്രദേശത്തിെൻറ വികസനത്തിനുവേണ്ടി പാർട്ടി ഒന്നും ചെയ്തില്ലെന്ന വിമർശനവുമായി നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്തുവരുന്നത്. തഹ്രീകെ ഇൻസാഫ് പാർട്ടിയും മുത്തഹിദെ ഖൗമി മൂവ്മെൻറുമാണ് അക്രമത്തിന് പിന്നിലെന്ന് പാർട്ടി വക്താവ് സഇൗദ് ഖനി ആരോപിച്ചു.
കൊല്ലപ്പെട്ട മുൻ പാക് പ്രധാനമന്ത്രി ബേനസിർ ഭുേട്ടായുടെ മകനായ ബിലാവൽ ആദ്യമായാണ് പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.