തെഹ്റാൻ: ഇറാനിലെ ചാബഹാറിൽ കാർബോംബ് ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽകുകയും ചെയ്തു. രാജ്യത്തെ തെക്കൻ തുറമുഖനഗരമായ ചാബഹാറിലെ പൊലീസ് പോസ്റ്റിനുേനരെയാണ് ചാവേറാക്രമണമുണ്ടായത്.
പരിക്കുകളോടെ ഇരുപതോളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്താനുമായി അതിർത്തിപങ്കിടുന്ന പ്രവിശ്യയിലെ ആക്രമണത്തിനുപിന്നിൽ ഭീകരസംഘടനകളാണെന്നാണ് സംശയിക്കുന്നത്.
ഇന്ത്യയും ഇറാനും സഹകരിച്ച് പ്രവർത്തിക്കുന്ന തുറമുഖപദ്ധതിയാണ് ചാബഹാറിലേത്. പാകിസ്താെൻറ സഹായമില്ലാതെ മധ്യേഷ്യയിലേക്കും അഫ്ഗാനിലേക്കും ഇന്ത്യക്ക് വ്യാപാരം സാധ്യമാക്കുന്ന പദ്ധതിയാണിത്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.
2010ൽ സമാനമായ ആക്രമണത്തിൽ ഇവിടെ 41പേർ കൊല്ലപ്പെട്ടിരുന്നു. ജുൻദുല്ല എന്ന സായുധസംഘമാണ് ഇൗ ആക്രമണം നടത്തിയത്. സായുധസംഘടനകളുടെ സാന്നിധ്യം വളരെ കുറഞ്ഞ ഇറാനിൽ അപൂർവമായാണ് ആക്രമണങ്ങൾ നടക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.