ഡമസ്കസ്: തെക്കുകിഴക്കൻ സിറിയയിൽ കഴിഞ്ഞ ദിവസമുണ്ടായ ചാവേറാക്രമണ പരമ്പരയിൽ നിരവധി പേർ കൊല്ലപ്പെട്ടു. സ്വൈദ പട്ടണത്തിലെ പച്ചക്കറി മാർക്കറ്റിലാണ് ആക്രമണമുണ്ടായത്.
സംഭവത്തിനു പിന്നിൽ െഎ.എസ് ഭീകരരാണെന്ന് സർക്കാർ മാധ്യമം ആരോപിച്ചു. 100ലേറെ പേർ ആക്രമണത്തിൽ മരിച്ചതായി ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം വിലയിരുത്തി.
തെക്കൻ സിറിയയിൽ ബശ്ശാർ അൽഅസദിെൻറ നേതൃത്വത്തിലുള്ള സർക്കാർ സേന വിമതരെ തുരത്തി മുന്നേറ്റം തുടരുന്നതിനിടെയാണ് ആക്രമണം. തലസ്ഥാനമായ ഡമസ്കസിൽനിന്ന് 120 കിലോ മീറ്റർ ദുരെയാണ് സ്വൈദ പട്ടണം സ്ഥിതിചെയ്യുന്നത്. നഗരത്തിന് സമീപത്തെ ചില ഗ്രാമങ്ങളിലും െഎ.എസ് ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.