ഡമസ്കസ്: രാസായുധ പ്രേയാഗം തീർത്ത ദുരന്തം വിട്ടുമാറും മുേമ്പ സിറിയയിൽ അഭയാർഥികളെ ലക്ഷ്യമിട്ട് വീണ്ടുമൊരു കൂട്ടക്കൊല. വിമത ഗ്രാമങ്ങളിൽനിന്ന് ഒഴിപ്പിച്ച സിവിലിയന്മാരുമായി പുറപ്പെട്ട ബസിനു നേരെ ശനിയാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം126 ആയി. 70 േപർ കുട്ടികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യയിൽ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സൈന്യം ഉപരോധം തീർത്ത നഗരങ്ങളായ ഫൂഅ, കിഫ്റയ എന്നിവിടങ്ങളിൽനിന്ന് കുടിയൊഴിഞ്ഞവർക്കു നേരെയാണ് കാർബോംബ് ആക്രമണമുണ്ടായത്.
വിമത സൈന്യത്തിെൻറ നിയന്ത്രണത്തിലുള്ള അലപ്പോ പ്രവിശ്യയിലെ റാശിദിനിൽ വാഹനവ്യൂഹം എത്തിയപ്പോഴായിരുന്നു സംഭവം. കുടിയൊഴിഞ്ഞ ആയിരത്തിലധികം പേരെ കയറ്റിയ ബസുകൾക്കടുത്തുവെച്ച് സ്ഫോടകവസ്തുക്കൾ കയറ്റിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവത്രെ. 98 അഭയാർഥികളും സഹായികളും ബസുകൾക്കു കാവൽനിന്നവരുമാണ് മരിച്ചതെന്ന് സിറിയയിൽ സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ട സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻറൈറ്റ്സ് പറഞ്ഞു.
രണ്ടു വർഷത്തിലധികമായി ഫൂഅ, കിഫ്റയ നഗരങ്ങൾ സർക്കാർ സൈന്യത്തിെൻറ ഉപരോധത്തിലാണ്. ഇവിടെയുള്ള സിവിലിയന്മാരെ ഒഴിപ്പിക്കാൻ നേരത്തേ സർക്കാറും വിമതരും തമ്മിൽ ധാരണയുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഇവിടെനിന്ന് സിവിലിയന്മാരെ ഒഴിപ്പിച്ചത്. ഇതിന് സമാന്തരമായി സായുധരായ വിമതർക്ക് ഒഴിഞ്ഞുപോകാനും സർക്കാർ സൈന്യം അവസരം നൽകിയിരുന്നു. ആയിരക്കണക്കിന് സായുധ വിമതരെ മദായ, സബദാനി എന്നീ നഗരങ്ങളിലേക്കാണ് മാറ്റിയത്.
ആറു വർഷമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഏറ്റവും മികച്ച മാർഗമായി ബശ്ശാർ ഇതിനെ വിശേഷിപ്പിച്ചിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ധാരണയനുസരിച്ച് കൈമാറ്റം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.