ബൈറൂത്ത്: കിഴക്കൻ സിറിയയിലെ ഇറാൻ അനുകൂല സൈന്യത്തിെൻറയും സഖ്യകക്ഷികളായ നാട്ടുസ േനയുടെയും കേന്ദ്രങ്ങളിൽ അർധരാത്രിയുണ്ടായ വ്യോമാക്രമണത്തിൽ 18 പോരാളികൾ കൊല്ല പ്പെട്ടു. ഇറാഖ് അതിർത്തിയോടു ചേർന്നുള്ള അൽ ബൂകമാൽ മേഖലയിലുണ്ടായ ആക്രമണം ആരു നട ത്തിയതാണെന്ന് വ്യക്തമല്ലെന്ന് ബ്രിട്ടൻ കേന്ദ്രമായുള്ള സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലപ്പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
സിറിയയുടെ വിദൂര കിഴക്കൻ മരുഭൂമിയിലെ ദാഇറുസ്സൂർ പ്രവിശ്യയിലാണ് അൽ ബൂകമാൽ മേഖല. ഇവിടെയാണ് ഈ വർഷമാദ്യം ഐ.എസ് ഭീകരസംഘത്തിെൻറ അവസാനതാവളം ഉണ്ടായിരുന്നത്. മേഖലയുടെ നിയന്ത്രണം യു.എസ് പിന്തുണയുള്ള കുർദിഷ് പോരാളിസംഘത്തിനും ഇറാൻ-റഷ്യ പിന്തുണയുള്ള ബശ്ശാർ ഭരണകൂടത്തെ പിന്തുണക്കുന്ന സംഘത്തിനുമിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്.
2018 ജൂണിൽ ഇറാഖ് അതിർത്തിക്കു സമീപമുണ്ടായ ഏറ്റുമുട്ടലിൽ ബശ്ശാർ സേനയിലെ 55 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിലധികവും സിറിയക്കാരും ഇറാഖികളുമായിരുന്നെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനു പിന്നിൽ ഇസ്രായേലായിരിക്കാമെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഇസ്രായേൽ ഇത് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.