ഡമസ്കസ്: തെക്കുപടിഞ്ഞാറൻ സിറിയയിലെ ദാര പ്രവിശ്യയിൽ സൈന്യത്തിെൻറ കനത്ത ആക്രമണത്തെ തുടർന്ന് ആയിരങ്ങളുടെ കൂട്ടപ്പലായനം. മേഖലയിലെ വിമതഗ്രാമങ്ങൾക്കെതിരെയാണ് സൈന്യം ആക്രമണം ശക്തമാക്കിയത്.
ബസർ അൽഹരീർ നഗരത്തിൽ 200 തവണ വ്യോമാക്രമണം നടന്നതായാണ് റിപ്പോർട്ട്. 150ഒാളം ബാരൽേബാംബുകൾ വർഷിച്ചു. ഇതുവരെയായി 45,000 ആളുകൾ ഒഴിഞ്ഞുപോയതായാണ് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ സിറിയയിലെ വിമതഗ്രാമങ്ങൾ തിരിച്ചുപിടിക്കാനായി ഇൗ മാസം 19 മുതലാണ് സൈന്യം ആക്രമണം തുടങ്ങിയത്.
ആക്രമണത്തിൽ ഇതുവരെയായി 41 പേർ കൊല്ലപ്പെട്ടു. 100ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 27 പേർ തദ്ദേശവാസികളാണെന്ന് മാധ്യമപ്രവർത്തകനും സന്നദ്ധപ്രവർത്തകനുമായ ആദം പറഞ്ഞു. ഏതാണ്ട് ഏഴരലക്ഷം ആളുകൾ താമസിക്കുന്നുണ്ട് ഇവിടെ. ആളുകളുടെ ജീവൻ കണക്കിലെടുത്ത് ആക്രമണം നിർത്തിവെക്കണമെന്ന് െഎക്യരാഷ്ട്ര സഭ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.