ഡമാസ്കസ്: സർക്കാർ സേനയും വിമതരും തമ്മിൽ കനത്ത പോരാട്ടം നടക്കുന്ന സിറയയിലെ ഗുഥയിൽ അഞ്ച് മണിക്കുർ വെടിനിർത്തലിന് റഷ്യൻ പ്രസിഡിൻറ് വ്ളാഡമിർ പുടിൻ ഉത്തരവിട്ടു. ചൊവ്വാഴ്ച മുതൽ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് റഷ്യ അറിയിച്ചു.
സാധാരണ ജനങ്ങൾക്ക് പ്രശ്നബാധിത മേഖലയിൽ നിന്ന് മാറാനും പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കാനുമാണ് വെടിനിർത്തൽ. പ്രാദേശിക സമയം ഒമ്പത് മണി മുതൽ 2 മണിവരെയാണ് വെടിനിർത്തൽ ഉണ്ടാവുകയെന്ന് റഷ്യൻ അഭ്യന്തരമന്ത്രാലയം അറിയിച്ചു. സാധാരണ പൗരൻമാർക്ക് പ്രശ്നബാധിത മേഖലകളിൽ നിന്ന് രക്ഷപ്പെടാൻ റെഡ് ക്രസൻറ് സഹായിക്കുമെന്നും അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഏകദേശം 393,000 സിവിലിയൻസ് പ്രശ്നബാധിത മേഖലയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ സിറിയൻ സർക്കാർ റഷ്യയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.