ബഗ്ദാദ്: ഐ.എസിനെതിരായ പോരാട്ടത്തിന് സിറിയന്‍ സൈനിക സഖ്യം ഇറാഖ് അതിര്‍ത്തിക്കു സമീപമെത്തിയതായി റിപ്പോര്‍ട്ട്. 2015നു ശേഷം ആദ്യമായാണ് സിറിയന്‍ സൈന്യം ഇവിടെയെത്തുന്നത്. ഇക്കാര്യം സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.എസിനെതിരായ ആക്രമണത്തിനും സിറിയന്‍ വിമതര്‍ക്കു പരിശീലനം നല്‍കുന്നതിനും യു.എസ് സഖ്യസേനയുടെ സ്ഥിരം താവളമാണ് ഇറാഖ് അതിര്‍ത്തിയിലെ അല്‍തന്‍ഫ് മേഖല.
സിറിയയും അമേരിക്കയും സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകൂടിയാണ്. അവസാന ഐ.എസ് ഭീകരനെയും തുരത്തിയ ശേഷമാണ് സൈന്യം ഇവിടേക്ക് പ്രവേശിച്ചതെന്നും സന റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ അനുകൂല സൈന്യം അല്തന്ഫിന് സമീപമെത്തിയതായി ബ്രിട്ടന് ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളും നേരത്തേ അറിയിച്ചിരുന്നു. വ്യാഴാഴ്ച ജോര്ഡന് അതിര്‍ത്തിക്കു സമീപത്തെ അല്‍തന്‍ഫ് താവളത്തിനടുത്ത് യു.എസ് യുദ്ധവിമാനം സര്‍ക്കാര്‍ അനുകൂല സൈന്യത്തിെൻറ ഡ്രോണ്‍ ആക്രമിച്ചിരുന്നു. മൂന്നാംതവണയാണ് യു.എസ് സഖ്യസേന സിറിയന്‍ സൈന്യവുമായി നേര്‍ക്കുനേര്‍ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.