തായ്പേയ്: ചൈനയുടെ ഭീഷണി ദിനേന വര്‍ധിച്ചുവരുകയാണെന്ന് തായ്വാന്‍ പ്രതിരോധ മന്ത്രി ഫെങ് ഷിക്വാന്‍. കഴിഞ്ഞ ദിവസം സൈനികാഭ്യാസത്തിന്‍െറ ഭാഗമായി ചൈനയുടെ വിമാനവാഹിനിക്കപ്പലും അഞ്ചു പടക്കപ്പലുകളും ദക്ഷിണ തായ്വാന്‍ മേഖലയില്‍ പ്രവേശിച്ചിരുന്നു. തായ്വാന്‍ സൈനിക ഭീഷണി നേരിടുന്നതായും അതിനാല്‍ യുവാക്കളോട് സൈന്യത്തില്‍ ചേരണമെന്നും ഷിക്വാന്‍ ആവശ്യപ്പെട്ടു. സൈനികര്‍ക്ക് ചിട്ടയായ പരിശീലനം നല്‍കും. അത് അവരെ യുദ്ധത്തില്‍നിന്ന് രക്ഷിക്കുക മാത്രമല്ല ശത്രുക്കളെ തകര്‍ക്കാന്‍ സജ്ജരാക്കുകയും ചെയ്യും. ചൈനയുടെ പടക്കപ്പലുകളെ നിരീക്ഷിക്കാന്‍ ആര്‍.എഫ്-16 സൈനിക വിമാനങ്ങള്‍ അയച്ചതായും ഷിക്വാന്‍ വ്യക്തമാക്കി. ഞായറാഴ്ചയാണ് തായ്വാന്‍െറ ആകാശ പ്രതിരോധ അതിര്‍ത്തി ലംഘിച്ച് തായ്വാനും ഫിലിപ്പീന്‍സിനുമിടയില്‍ ചൈനയുടെ പടക്കപ്പലുകള്‍ പ്രവേശിച്ചത്. ഇത് ദക്ഷിണ ചൈന കടലിലെ തായ്വാന്‍ ഭരണത്തിനു കീഴിലുള്ള ഡോങ്ഷ ദ്വീപിനടുത്തുകൂടി കടന്നുപോയതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കീഴ്വഴക്കം ലംഘിച്ച് തായ്വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെനും നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും നടത്തിയ ടെലിഫോണ്‍ സംഭാഷണം ചൈനയെ ചൊടിപ്പിച്ചിരുന്നു. തായ്വാനും യു.എസുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ തങ്ങളുടെ ശക്തി പ്രദര്‍ശിപ്പിക്കാനുള്ള ചൈനയുടെ തന്ത്രമായാണ് സൈനികാഭ്യാസത്തെ തായ്വാന്‍ കാണുന്നത്. പടക്കപ്പലുകള്‍ പസഫിക് മേഖലയില്‍ ആദ്യമായാണ് സൈനികാഭ്യാസത്തിനു പോയതെന്ന് നേരത്തേ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.