നവാസ്​ ശരീഫി​െൻറ വാഹനവ്യൂഹമിടിച്ച്​  13 കാരൻ മരിച്ചു

ഇസ്​ലമാബാദ്​: പാകിസ്​താൻ മുൻ പ്രധാനമന്ത്രി നവാസ്​ ശെരീഫി​​െൻറ വാഹനവ്യൂഹമിടിച്ച്​ 13 കാരൻ മരിച്ചു. സുപ്രീംകോടതി അയോഗ്യനാക്കിയതിനെതിരെ നവാസ്​ ശരീഫ്​ നയിക്കുന്ന റാലിക്കിടെയാണ്​ വാഹനാപകടമുണ്ടായത്​. ഇസ്​ലമാബാദിൽ നിന്നും ലഹോറിലേക്കാണ്​ റാലി നടത്തിയത്​. ഗുജറാവാലയിൽ റാലി കാണാനെത്തിയ വിദ്യാർഥിയാണ്​ വാഹനാപകടത്തിൽ മരിച്ചത്​. റാലിക്ക്​ കടന്നുപോകാനുള്ള ഡിവൈഡർ മറികടക്കുന്നതിനിടെ കുട്ടിയെ വാഹനവ്യൂഹത്തിലെ  കാർ ഇടിക്കുകയായിരുന്നു. 

ഗുജ്​റാത്തിലെ റാലിക്ക്​ ശേഷം നവാസ്​ ശരീഫ്​ മരിച്ച കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. ജനാധിപത്യത്തിന്​ വേണ്ടിയുള്ള പ്രക്ഷോഭത്തിൽ ആദ്യ രക്തസാക്ഷിയാണ്​ മരിച്ച 13 കാരനെന്ന്​ റെയിൽവേ മന്ത്രി ഖ്വാജ സാദ്​ റഫീഖ്​ പ്രതികരിച്ചു.
  
ശരീഫി​​െൻറ റാലിയിൽ വൻ ജനപങ്കാളിത്തമാണ്​ ഉണ്ടായിരുന്നത്​. ​തനിക്കെതിരെയുള്ള ആരോപണങ്ങൾ തുടച്ചുനീക്കി പ്രധാനമന്ത്രി  സ്ഥാനത്തേക്ക്​ ഉടൻ തിരിച്ചെത്തു​മെന്ന്​ നവാസ്​ പ്രതികരിച്ചിരുന്നു. 

Tags:    
News Summary - Teen dies after being hit by former Pak PM Nawaz Sharif’s motorcade during rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.