പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം; ഏഴുപേര്‍ കൊല്ലപ്പെട്ടു

പെഷാവര്‍: പാകിസ്താനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ കോടതിയില്‍ താലിബാന്‍  നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ആഴ്ച ആറു ഭീകരാക്രമണങ്ങളുണ്ടായതിന്‍െറ ഞെട്ടല്‍ മാറുംമുമ്പാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

കോടതിയിലത്തെിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ഭീതി പരത്തിയ ശേഷം വെടിവെക്കുകയായിരുന്നു. വിചാരണ നടക്കുന്ന കോടതിമുറിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഭീകരരെ സുരക്ഷസേന കുതിച്ചത്തെി തടഞ്ഞു. സേന നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. കോടതിയിലേക്ക് കടക്കുന്ന ഗേറ്റിന് സമീപത്താണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. കോടതിക്ക് അകത്തുവെച്ച് മറ്റൊരാള്‍ വെടിയേറ്റും അവസാനത്തെയാള്‍ സ്ഫോടനത്തിലുമാണ് കൊല്ലപ്പെട്ടത്. പാക് താലിബാന്‍െറ കീഴിലുള്ള ജമാഅത്തുല്‍ അഹ്റാര്‍ എന്ന സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അഭിഭാഷകനാണ്.

കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനാലാണ് ആക്രമികള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ ആവാതിരുന്നതെന്ന് സേനവൃത്തങ്ങള്‍ അവകാശപ്പെട്ടു. ആക്രമികളെ തുരത്തിയ ശേഷം പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. ജില്ലയിലെ മുഴുവന്‍ ആശുപത്രികള്‍ക്കും അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിരവധി ചെറുതും വലുതുമായ ഭീകരാക്രമണങ്ങള്‍ നടന്ന പ്രദേശമാണിത്. സിന്ധിലെ സൂഫി തീര്‍ഥാടന കേന്ദ്രത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടതിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്ത് വ്യാപക ഭീകരവേട്ട നടക്കുന്നുണ്ട്.

Tags:    
News Summary - Terror attack in pakisthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.