ബാേങ്കാക്: താം ലുവാങ് ഗുഹയിൽ കുടുങ്ങിയ തങ്ങൾക്ക് ജീവശ്വാസം നൽകി മരണത്തിലേക്ക് മറഞ്ഞ മുൻ മുങ്ങൽ വിദഗ്ധൻ സമൻ കുനാെൻറ മരണവർത്തയിൽ കണ്ണീർപ്പൂക്കളർപ്പിച്ച് തായ് കുട്ടികൾ തേങ്ങി. വാർത്ത ഉൾക്കൊള്ളാനുള്ള മാനസിക ശക്തി കൈവരിച്ചുവെന്ന് മെഡിക്കൽ സംഘം ഉറപ്പു നൽകിയതിനുശേഷം ശനിയാഴ്ചയായിരുന്നു സമൻ തങ്ങൾക്കായി ജീവൻ ബലിയർപ്പിച്ച വാർത്ത കുട്ടികളെ അറിയിച്ചത്. വാർത്ത അറിഞ്ഞ എല്ലാവരുടെയും കണ്ണുകൾ ഇൗറനണിഞ്ഞു.
സമെൻറ ചിത്രത്തിൽ അനുശോചന സന്ദേശം രേഖപ്പെടുത്തിയ കുട്ടികൾ അദ്ദേഹത്തിെൻറ ഒാർമകൾക്ക് മുന്നിൽ ഒരു മിനിറ്റ് സമയം മൗനം ആചരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം സെക്രട്ടറി ജെഡ്സദ പറഞ്ഞു. സമെൻറ ത്യാഗത്തിന് നന്ദി പറഞ്ഞ അവർ നല്ല കുട്ടികളായി ജീവിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
2006ൽ വിരമിച്ചശേഷം രക്ഷാപ്രവർത്തനത്തിനായി സ്വമേധയാ രംഗത്തെത്തിയ സമൻ ജൂലൈ ആറിന് ഗുഹയിൽ കുടുങ്ങിയവർക്ക് ഒാക്സിജൻ എത്തിച്ചുനൽകി മടങ്ങുന്നതിനിടെ സ്വന്തം ശേഖരത്തിലെ ഒാക്സിജൻ തീർന്നതിനെത്തുടർന്ന് ശ്വാസം മുട്ടിയായിരുന്നു മരണത്തിനു കീഴടങ്ങിയത്.
ലോകം നമിച്ച രക്ഷാപ്രവർത്തനത്തിൽ അമരനായ രക്തസാക്ഷിയായി മാറിയ സമന് അനുശോചനപ്രവാഹവുമായി ലോകം മൊത്തം രംഗത്തുവരുകയാണ്. 18 ദിവസത്തെ ഗുഹാവാസത്തിനുശേഷം രക്ഷപ്പെട്ട ‘വൈൽഡ് ബോർസ്’ ടീം അംഗങ്ങളായ 12 കുട്ടികളുടെയും കോച്ചിെൻറയും ആരോഗ്യ നിലയിൽ അധികൃതർ തൃപ്തി രേഖപ്പെടുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച ആശുപത്രി വിടാനൊരുങ്ങുകയാണ്.
കുടുംബത്തിെൻറയും മാതാപിതാക്കളുടെയും കൂടെ കൂടുതൽ സമയം ചെലവിടാൻ ആവശ്യപ്പെട്ട കുട്ടികളോട് മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.